ഒന്‍പതാം ബജറ്റിലും പതിവ് തെറ്റിക്കാതെ നിര്‍മല സീതാരാമന്‍; ഇത്തവണ പാരമ്പര്യം തുളുമ്പുന്ന കാഞ്ചീപുരം പട്ട് സാരി ധരിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി : 2026ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ പാര്‍ലമെന്റിലെത്തിയ ധനമന്ത്രി നിര്‍മല സീതാരാമന്റെ വേഷവിധാനം ഇത്തവണയും ശ്രദ്ധിക്കപ്പെട്ടു. തന്റെ തമിഴ് പാരമ്പര്യത്തെയും രാജ്യത്തെ പരമ്പരാഗത നെയ്ത്തുകാരെയും ആദരിച്ചുകൊണ്ട് മെറൂണ്‍ നിറത്തിലുള്ള കാഞ്ചീപുരം പട്ടുസാരി ധരിച്ചാണ് ധനമന്ത്രി എത്തിയത്. സ്വര്‍ണ്ണനിറത്തിലുള്ള ബോര്‍ഡറും ലളിതമായ ഡിസൈനുകളും ചേര്‍ന്ന സാരിയ്‌ക്കൊപ്പം മഞ്ഞ ബ്ലൗസാണ് ധനമന്ത്രി ധരിച്ചിരുന്നത്. സര്‍ക്കാരിന്റെ ‘വൊക്കല്‍ ഫോര്‍ ലോക്കല്‍’ ക്യാമ്പെയ്‌നിന്റെ ഭാഗമായി പ്രാദേശിക കരകൗശല വിദ്യകളെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ഓരോ ബജറ്റ് ദിനത്തിലും ധനമന്ത്രി വ്യത്യസ്തമായ പാരമ്പര്യ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാറുണ്ട്. ഇത്തവണ ഒന്‍പതാം ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോര്‍ഡും നിര്‍മല സീതാരാമന്‍ സ്വന്തമാക്കി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ബീഹാറിലെ മധുബനി സില്‍ക്ക് സാരിയും ബംഗാളിലെ കാന്ത തുന്നലുകളുള്ള നീല കൈത്തറി സാരിയുമെല്ലാം ധരിച്ചുകൊണ്ട് രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പൈതൃകത്തെ അവര്‍ പാര്‍ലമെന്റില്‍ എത്തിച്ചിരുന്നു. പരമ്പരാഗതമായ ചുവന്ന പട്ടുതുണിയില്‍ പൊതിഞ്ഞ ‘ബഹിഖാത’ കൈയിലേന്തി നിര്‍മല സീതാരാമന്‍ എത്തുമ്പോള്‍, ഓരോ തവണയും ഏത് സംസ്ഥാനത്തെ പാരമ്പര്യമാകും സാരിയിലൂടെ ഉയര്‍ത്തിക്കാട്ടുക എന്നത് ഫാഷന്‍ ലോകം പോലും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇത്തവണ മെറൂണ്‍ കാഞ്ചീപുരം പട്ടുസാരിയുടെ പ്രൗഢിയില്‍ അവര്‍ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പോലെ തന്നെ വേഷവിധാനവും ശ്രദ്ധിക്കപ്പെട്ടു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.