തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ പരീക്ഷണ വിജയങ്ങള്‍ക്കൊണ്ട് വിസ്മയം തീര്‍ത്ത ട്വന്റി-20 രാഷ്ട്രീയ നിലപാടുകളില്‍ വന്‍ അഴിച്ചുപണി നടത്തുന്നു. കിറ്റക്സ് എംഡി സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി-20 എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുന്നത് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് നടത്തിയ കൂടിക്കാഴ്ചയോടെ അണിയറയില്‍ മാസങ്ങളായി നടന്ന ചര്‍ച്ചകള്‍ക്ക് ശുഭപര്യവസാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തുമ്പോള്‍ ട്വന്റി-20 കണ്‍വീനറും വേദിയിലുണ്ടാകുമെന്നത് ഈ രാഷ്ട്രീയ മാറ്റത്തിന്റെ ആഴം വ്യക്തമാക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിയാണ് സാബു ജേക്കബിനെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തം. നാലു പഞ്ചായത്തുകളില്‍ ഭരണമുണ്ടായിരുന്ന ട്വന്റി-20ക്ക് ഇത്തവണ കുന്നത്തുനാടും മഴുവന്നൂരും നഷ്ടമായി. എറണാകുളം ജില്ലയിലെ സ്വാധീനമേഖലകളില്‍ മുന്നണികള്‍ ഒറ്റക്കെട്ടായി തങ്ങളെ ലക്ഷ്യം വെച്ചപ്പോള്‍, ഒറ്റയ്ക്ക് നില്‍ക്കുന്നത് ആത്മഹത്യാപരമാണെന്ന തിരിച്ചറിവാണ് എന്‍ഡിഎ പ്രവേശനത്തിന് പിന്നില്‍. സിപിയും കോണ്‍ഗ്രസും ഉള്‍പ്പെടെ 25 രാഷ്ട്രീയ കക്ഷികള്‍ തങ്ങള്‍ക്കെതിരെ ഒന്നിച്ചുവെന്ന് സാബു ജേക്കബ് ആരോപിക്കുമ്പോള്‍, നിലനില്‍പ്പിനായുള്ള ഒരു ‘പവര്‍ ബ്ലോക്ക്’ അദ്ദേഹം എന്‍ഡിഎയില്‍ കണ്ടെത്തുകയാണ്.
സംസ്ഥാന സര്‍ക്കാരുമായി ദീര്‍ഘകാലമായി തുടരുന്ന നിയമപോരാട്ടങ്ങളും ഭരണപരമായ തര്‍ക്കങ്ങളും കിറ്റക്സ് ഗ്രൂപ്പിനെയും ട്വന്റി-20യെയും കേന്ദ്ര ഭരണകക്ഷിയുമായി കൂടുതല്‍ അടുപ്പിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ മണ്ഡലങ്ങളില്‍ ട്വന്റി-20യുടെ വോട്ട് ബാങ്ക് എന്‍ഡിഎയ്ക്ക് നിര്‍ണായകമാകും. പ്രത്യേകിച്ചും മധ്യകേരളത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് സാബു ജേക്കബിന്റെ വികസന പ്രതിച്ഛായയും വോട്ടുപിടിക്കാനുള്ള ശേഷിയും വലിയ മുതല്‍ക്കൂട്ടാകും.
സഞ്ജുവിന്റെ ഭാവി ഞായറാഴ്ച അറിയാം; ലോകകപ്പ് നേടിയാല്‍ നായക സ്ഥാനത്തേക്ക് മലയാളി താരം? സൂര്യകുമാര്‍ ഒഴിഞ്ഞേക്കും
രാഷ്ട്രീയക്കാരനേക്കാള്‍ ഉപരി ഒരു വ്യവസായി എന്ന നിലയില്‍ വികസനത്തിന് ഊന്നല്‍ നല്കുന്ന നിലപാടാണ് എന്‍ഡിഎയുടേതെന്ന് സാബു ജേക്കബ് സാക്ഷ്യപ്പെടുത്തുന്നു. കേരളത്തില്‍ നിന്ന് വ്യവസായങ്ങളും യുവാക്കളും കൊഴിഞ്ഞുപോകുന്ന സാഹചര്യം മാറ്റാന്‍ കേന്ദ്ര പദ്ധതികളുടെ ഏകോപനം അനിവാര്യമാണെന്ന അദ്ദേഹത്തിന്റെ വാദം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമാകുമെന്ന് ഉറപ്പാണ്.
ഇടത്-വലത് മുന്നണികള്‍ക്ക് അപ്പുറമൊരു മൂന്നാം ബദല്‍ എന്ന നിലയില്‍ നിന്ന് എന്‍ഡിഎയുടെ ഭാഗമായി മാറുമ്പോള്‍, ട്വന്റി-20യുടെ രാഷ്ട്രീയ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം എങ്ങനെയാകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.


മതസ്പര്‍ധയുണ്ടാക്കിയതിനും വിശ്വാസം വ്രണപ്പെടുത്തിയതിനും ഉള്ള വകുപ്പുകള്‍; ഐടി ആക്ടിന്റെ പൊടി പോലുമില്ല! ലക്ഷ്യം ”പോറ്റിയെ കേറ്റിയെ……” എന്ന പാരഡി ഗാനം സോഷ്യല്‍ മീഡിയയില്‍ അപ്രത്യക്ഷമാക്കല്‍; സൈബര്‍ പോലീസ് അന്വേഷണത്തിന് പിന്നില്‍ ആ ഒറ്റ ലക്ഷ്യം മാത്രം; നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആരും ആ പാട്ട് പാടാതിരിക്കാനുള്ള മുന്‍ കരുതല്‍





