തിരുവല്ല : ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം നിഷേധിച്ചത്. ഇതോടെ അദ്ദേഹം ജയിലില്‍ തന്നെ തുടരേണ്ടി വരും.
വെള്ളിയാഴ്ച അടച്ചിട്ട കോടതിമുറിയില്‍ മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് വിധി പ്രഖ്യാപിച്ചത്.രാഹുല്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നല്‍കുന്നത് അതിജീവിതയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ഇടയാക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
കസ്റ്റഡി കാലാവധിയില്‍ രാഹുല്‍ തെളിവെടുപ്പിനോടോ ചോദ്യം ചെയ്യലിനോടോ സഹകരിച്ചില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. മൊബൈല്‍ ഫോണിന്റെ പാസ്വേഡ് നല്‍കാന്‍ പോലും പ്രതി തയ്യാറായില്ല.
രാഹുലിന്റെ ഫോണില്‍ നിന്നും ലഭിച്ച നിര്‍ണ്ണായക വിവരങ്ങളും അതിജീവിതയുടെ രഹസ്യമൊഴിയും കോടതി പരിശോധിച്ചു.തിരുവല്ലയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചു എന്ന വിദേശത്തുള്ള എന്‍.ആര്‍.ഐ യുവതിയുടെ ഇമെയില്‍ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. നേരത്തെ ലഭിച്ച രണ്ട് പരാതികളില്‍ കോടതിയില്‍ നിന്ന് രാഹുലിന് ആശ്വാസം ലഭിച്ചിരുന്നു (ഒന്നില്‍ ഹൈക്കോടതി സ്റ്റേയും മറ്റൊന്നില്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യവും). എന്നാല്‍ മൂന്നാം പരാതിയില്‍ അറസ്റ്റിലായതോടെ കാര്യങ്ങള്‍ പ്രതികൂലമായി.
കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട രാഹുലിന് ഈ കോടതി വിധി രാഷ്ട്രീയമായും നിയമപരമായും വലിയ തിരിച്ചടിയാണ്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല. നിലവില്‍ റിമാന്‍ഡിലുള്ള അദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്യാനായി വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടേക്കാം.


കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രവചനാതീതമായ ത്രികോണ പോരില്‍ പ്രതീക്ഷകളുമായി മുന്നണികള്‍; ഹാട്രിക് മോഹവുമായി ഇടതും തിരിച്ചുവരവിനായി വലതും; ഒന്നിലധികം താമര വിരിയിക്കാന്‍ എന്‍ഡിഎയും
തൊടുപുഴയില്‍ ‘ജോസഫ്’ യുഗം മാറുന്നു; അപു ജോണ്‍ ജോസഫ് സ്ഥാനാര്‍ത്ഥി; കേരള കോണ്‍ഗ്രസില്‍ ‘പുത്രവാത്സല്യം’ തുടരുന്നു; മക്കളിലൂടെ തലമുറമാറ്റം പൂര്‍ത്തിയാക്കി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും





