തിരുവനന്തപുരം : ലൈംഗികാതിക്രമങ്ങളും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. പീഡനവാര്‍ത്തകളും തുടര്‍ന്നുണ്ടാകുന്ന ഗര്‍ഭധാരണവും ചര്‍ച്ചയാകുമ്പോള്‍, അതിനൊപ്പം നിശബ്ദമായി പടരുന്ന മാരക രോഗാണുക്കളെ നാം വിസ്മരിക്കുകയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു.
കോടതിയില്‍ തെളിവുകളുടെ അഭാവത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടേക്കാം, എന്നാല്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ബാക്ടീരിയകളും വൈറസുകളും ആരെയും വെറുതെ വിടില്ല. അടുത്തിടെയായി ധാരാളം യുവാക്കള്‍ ഇത്തരം അണുബാധകളുമായി ചികിത്സ തേടി വരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ട് വ്യക്തികള്‍ക്ക് (X, Y) പരസ്പരം അറിയാത്ത മറ്റ് രഹസ്യ പങ്കാളികള്‍ ഉണ്ടായേക്കാം. ഈ ശൃംഖലയില്‍ ഒരാള്‍ക്ക് രോഗമുണ്ടെങ്കില്‍ അത് എല്ലാവരിലേക്കും എളുപ്പത്തില്‍ പടരും.എയ്ഡ്സ് (HIV), ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയവ ജീവിതകാലം മുഴുവന്‍ വേട്ടയാടുന്ന രോഗങ്ങളാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
സംവിധായകന് രഞ്ജിത്തിന് ജാമ്യം അനുവദിച്ച് കോടതി, ജാമ്യം നല്‍കിയത് ആരോഗ്യസ്ഥിതി പരിഗണിച്ച് , പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി
ലൈംഗിക രോഗങ്ങളെ പ്രതിരോധിക്കാന്‍ കോണ്ടം ഒരു പരിധിവരെ സഹായിക്കുമെങ്കിലും അത് 100% സുരക്ഷിതമല്ലെന്ന് അതിന്റെ പാക്കറ്റില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഗര്‍ഭിണിയാക്കും എന്ന് വീമ്പിളക്കുമ്പോള്‍, നിന്നെ സ്ഥിരമായി കിടത്തും എന്ന് രോഗാണുക്കള്‍ ആക്രോശിക്കും’ എന്ന ഡോക്ടറുടെ പ്രയോഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.


‘ഡാഷ് മോനെ രേവന്താ..’; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് പിണറായിയുടെ മറുപടി! കണ്ണൂരില്‍ കടുപ്പിച്ച് മുഖ്യമന്ത്രി; ജി. സുധാകരനെതിരെയും കടുത്ത വിമര്‍ശനം





