ഐഎസ്ആര്‍ഒയ്ക്ക് നിരാശ! പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണം വീണ്ടും പരാജയപ്പെട്ടു

ശ്രീഹരിക്കോട്ട : ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണ വാഹനം എന്ന് അറിയപ്പെടുന്ന പിഎസ്എല്‍വിയുടെ (PSLV) ചരിത്രത്തില്‍ നാഴികക്കല്ലായ ദൗത്യമാകേണ്ടിയിരുന്ന PSLV-C62 വിക്ഷേപണം നിരാശയില്‍ കലാശിച്ചു. ഇന്ന് രാവിലെ 10.17-ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്ന റോക്കറ്റ്, മൂന്നാം ഘട്ടത്തില്‍ നേരിട്ട സാങ്കേതിക തകരാറിനെത്തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു.

2025 മേയില്‍ നടന്ന വിക്ഷേപണത്തിന് പിന്നാലെ ഇപ്പോഴത്തെ PSLV-C62 വിക്ഷേപണവും തിരിച്ചടി നേരിട്ടതോടെ, ചരിത്രത്തിലാദ്യമായി പിഎസ്എല്‍വിക്ക് തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ സംഭവിക്കുകയാണ്. ‘അന്വേഷ’ ഉപഗ്രഹം ഉള്‍പ്പെടെയുള്ള 16 പേലോഡുകള്‍ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ദൗത്യത്തിന് സാധിച്ചോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു.

വിക്ഷേപണത്തിന് ശേഷം ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, മൂന്നാം ഘട്ടം വേര്‍പ്പെട്ടതിന് ശേഷം റോക്കറ്റിന്റെ സഞ്ചാരപാതയില്‍ മാറ്റം വരികയായിരുന്നു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ പരാജയം സ്ഥിരീകരിച്ചു. ഡാറ്റാ വിശകലനത്തിന് ശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നടന്ന PSLV-C61 വിക്ഷേപണത്തിലും സമാനമായ സാങ്കേതിക തകരാര്‍ സംഭവിച്ചിരുന്നു. എന്നാല്‍ അന്നത്തെ കാരണങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. വിശ്വസ്ത വാഹനമായ പിഎസ്എല്‍വിക്ക് തുടര്‍ച്ചയായി തകരാറുകള്‍ സംഭവിക്കുന്നത് ഐഎസ്ആര്‍ഒയുടെ ഭാവി ദൗത്യങ്ങളെ ബാധിച്ചേക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.