പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അതീവ ഗുരുതരമായ ലൈംഗിക ആരോപണങ്ങളെത്തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത് മൊഴിയില്‍ വ്യക്തത വരുത്തി. ക്രൂരമായ ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നീ പരാതികളിലാണ് നടപടി. പത്തനംതിട്ട സ്വദേശിനിയായ യുവതി ഇ-മെയില്‍ വഴി നല്‍കിയ മൂന്നാമത്തെ പരാതിയെത്തുടര്‍ന്നാണ് പാലക്കാട്ടെ ഹോട്ടലില്‍ വെച്ച് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. കേസില്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനായ ഫെനി നൈനാനും പ്രതിയാകും.
വിവാഹബന്ധം വേര്‍പെടുത്താന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി സമൂഹമാധ്യമത്തിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച രാഹുല്‍, പിന്നീട് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നും കുഞ്ഞ് മറ്റാരുടെയോ ആണെന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും യുവതി ആരോപിച്ചു. ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും ഗര്‍ഭച്ഛിദ്രം നടത്തിയെങ്കിലും ഭ്രൂണത്തിന്റെ സാമ്പിളുകള്‍ യുവതി സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
കൂടാതെ, പാലക്കാട് ഫ്‌ലാറ്റ് വാങ്ങാനും ആഡംബര വസ്തുക്കളും വസ്ത്രങ്ങളും വാങ്ങാനുമായി തന്നില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും രാഹുല്‍ കൈക്കലാക്കിയതായി പരാതിയിലുണ്ട്. കേസില്‍ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാന്റെ അറിവോടെയാണ് കാര്യങ്ങള്‍ നടന്നതെന്നും യുവതി മൊഴി നല്‍കി. പോലീസ് പിടിച്ചെടുത്ത രാഹുലിന്റെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. ചോദ്യം ചെയ്യലില്‍ പീഡനാരോപണം നിഷേധിച്ച രാഹുല്‍, യുവതിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉണ്ട്. കേസില്‍ പരാതി നല്‍കാതിരിക്കാന്‍ ഫെനി നൈനാന്‍ തന്നെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കിയെന്ന് പരാതിക്കാരിയായ യുവതി പോലീസിന് മൊഴി നല്‍കി. ഒരു ഘട്ടത്തിന് ശേഷം തന്നോട് സംസാരിക്കേണ്ടെന്നും കാര്യങ്ങള്‍ ഫെനിയുമായി സംസാരിച്ചാല്‍ മതിയെന്നും രാഹുല്‍ സന്ദേശമയച്ചതായും, പിന്നാലെ തന്നെ വാട്‌സ്ആപ്പില്‍ അടക്കം ബ്ലോക്ക് ചെയ്തതായും യുവതി ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ച ഫെനി നൈനാനും ഒളിവില്‍ പോയി. നിലവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
യൂണിഫോമിലെത്തിയ എട്ടംഗ പോലീസ് സംഘം അത്യന്തം നാടകീയമായാണ് രാഹുലിനെ കെപിഎം ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഹോട്ടല്‍ ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്ത ശേഷം, സ്റ്റാഫ് അംഗങ്ങള്‍ മുറിയിലില്ലാത്ത സമയം നോക്കിയായിരുന്നു നീക്കം. ആദ്യത്തെ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടയുകയും രണ്ടാമത്തെ കേസില്‍ വിചാരണ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നെങ്കിലും, മൂന്നാമത്തെ പരാതിയില്‍ കുടുങ്ങിയതോടെയാണ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം രണ്ടാം പീഡന പരാതിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടയാളാണ് ഫെനി.
പലപ്പോഴായി തന്നില്‍ നിന്ന് രാഹുല്‍ വലിയ സാമ്പത്തിക സഹായം കൈപ്പറ്റിയിട്ടുണ്ടെന്നും യുവതി പറയുന്നു. വില കൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരിപ്പുകളും സൗന്ദര്യ വര്‍ധക വസ്തുക്കളും വാങ്ങി നല്‍കി. രാഹുല്‍ അടിവസ്ത്രം വാങ്ങാന്‍ വരെ പണം വാങ്ങിയെന്ന് യുവതി ആരോപിക്കുന്നുണ്ട്. രാഹുലിന്റെ മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഇവ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്റിഫിക് ലാബില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിളും എടുത്തു. ഭ്രൂണം സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നാണ് യുവതിയുടെ മൊഴി. ഈ സാഹചര്യത്തിലാണ് ഡിഎന്‍എ പരിശോധന.
അഞ്ച് ദിവസം മുന്‍പാണ് യുവതിയുടെ പരാതി ജി പൂങ്കുഴലി ഐപിഎസിന് ലഭിക്കുന്നത്. പരാതി വിശദമായി പരിശോധിച്ചശേഷം നടപടിയിലേക്ക് നീങ്ങി. അതീവ രഹസ്യ സ്വഭാവം ഇതില്‍ പുലര്‍ത്തി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പിഷാരടിക്കായി മമ്മൂട്ടി എത്തില്ല; സി.പി.എം സമ്മര്‍ദ്ദത്തിന് മുന്നില്‍ മെഗാസ്റ്റാര്‍ വഴങ്ങി; കോണ്‍ഗ്രസ് വേദികളിലേക്കില്ലെന്ന് സിപിഎമ്മിന് ഉറപ്പ് നല്‍കി മമ്മൂട്ടി; അതിവിശ്വസ്തന് വേണ്ടി പരസ്യ വോട്ടു ചോദിക്കലിന് മെഗാ സ്റ്റാര്‍ ഇല്ല





