തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണപ്പാളികള്‍ അപഹരിച്ച കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് പോലീസ് കസ്റ്റഡിയില്‍. പ്രത്യേക അന്വേഷണ സംഘം നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് ഈ നാടകീയ നീക്കം.
സ്വര്‍ണ്ണപ്പാളികള്‍ അപഹരിക്കുന്നതിന് പത്മകുമാറും ഉണ്ണിക്കൃഷ്ണന് പോറ്റിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തന്ത്രിയുടെ അഭിപ്രായം തേടാതെയാണ് സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടതെന്ന വാദം തെറ്റാണെന്നും, ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണം ഉണ്ടെന്നും വിലയിരുത്തല്‍ എത്തി. അപഹരിക്കപ്പെട്ട സ്വര്‍ണം ഇതുവരെ വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഉന്നത ബന്ധങ്ങളുള്ള വ്യക്തികള്‍ കേസില്‍ കുടുങ്ങുന്നത് സര്‍ക്കാരിനും സിപിഎമ്മിനും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കോവിഡ് കാലത്തെ ഉലച്ചില്‍ കവിതയാക്കിയ ഉദ്യോഗസ്ഥന് ; ‘ധുരന്തറിലെ’ ഹീറോയെ വെള്ളിത്തരയില്‍ കണ്ടിരിക്കുമ്പോള്‍ ഫോണ്‍ വിളി; പാകിസ്ഥാനെ തച്ചുടയ്ക്കുന്ന ആ സിനിമ കാണല്‍ ഉപേക്ഷിച്ച് കര്‍ത്തവ്യത്തിലേക്ക്; കുരുക്കത്തൂര്‍ സ്ഫോടനമറിഞ്ഞയുടന്‍ തിയേറ്റര്‍ വിട്ട് ഡിസിപി പദം സിംഗ്; കോഴിക്കോട്ടെ സൂപ്പര്‍ പോലീസ് വീണ്ടും ചര്‍ച്ചകളില്‍





