പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് രംഗത്ത്. തന്റെ കുടുംബജീവിതം തകര്‍ത്തത് രാഹുലാണെന്ന് ആരോപിച്ച് ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ നിയമക്കുരുക്കുകള്‍ മുറുകുന്നതാണ് ഈ നീക്കം.
ഭാര്യ വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുല്‍ വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന് ഭര്‍ത്താവ് ആരോപിക്കുന്നു. തന്റെ അസാന്നിധ്യം അവസരമാക്കിയാണ് രാഹുല്‍ ഭാര്യയെ വശീകരിച്ചതെന്നും ഇത് കുടുംബം തകരാന്‍ കാരണമായെന്നും പരാതിയില്‍ പറയുന്നു.
യുവതി പരാതിയുമായി മുന്നോട്ട് പോയപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിപരമായി തേജോവധം ചെയ്തെന്നും വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.
വണ്ടാനം മെഡിക്കൽ കോളേജ് വിവാദം: ഡോക്ടറുടെ പ്രതികരണത്തിൽ അതൃപ്തി അറിയിച്ച് ആരോഗ്യമന്ത്രി; കുറ്റക്കാർക്കെതിരെ കർശന നടപടി.
ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 84 പ്രകാരം രാഹുലിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.യുവതിയുടെ കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്ന രാഹുലിന്റെ വാദം ഭര്‍ത്താവ് തള്ളി. പ്രശ്നം പരിഹരിക്കാനാണെങ്കില്‍ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്ന് അദ്ദേഹം ചോദിച്ചു. കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബലാത്സംഗ പരാതിയുള്‍പ്പെടെ രാഹുലിനെതിരെ നിലവില്‍ രണ്ട് കേസുകളുണ്ട്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഭര്‍ത്താവിന്റെ ഈ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ‘സത്യം മാത്രമേ ജയിക്കൂ, എനിക്ക് ആത്മവിശ്വാസമുണ്ട്’ എന്നാണ് സംഭവത്തോട് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.


ശ്രീക്കുട്ടിക്ക് തുണയായി ‘ഔഷധി’; തുടർചികിത്സയ്ക്കായി നാളെ പഞ്ചകർമ്മ ആശുപത്രിയിലേക്ക് മാറ്റും; എല്ലാ ചെലവും ഏറ്റെടുക്കുമെന്ന് ശോഭനാ ജോർജ്





