ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ‘ദാവൂദ് മണി’ അന്വേഷണ സംഘത്തിന് മുന്നില്‍; നിര്‍ണ്ണായക ചോദ്യം ചെയ്യല്‍

Sabarimala-Gold-Case

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊളളക്കേസ് നിര്‍ണ്ണായക ഘട്ടത്തില്‍ എസ്‌ഐടി തിരയുന്ന പ്രധാനി ഡി. മണി ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരത്തെ എസ്.ഐ.ടി ഓഫീസില്‍ അഭിഭാഷകനൊപ്പമാണ് തമിഴ്നാട് ദിണ്ഡിഗല്‍ സ്വദേശിയായ ഇയാള്‍ എത്തിയത്. മണിക്ക് സിം കാര്‍ഡ് എടുത്തു നല്‍കിയ ബാലമുരുകനും ഭാര്യയോടൊപ്പം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടുണ്ട്.

അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി അടുത്ത ബന്ധമുള്ള ഡി. മണി, ലോഹക്കച്ചവടക്കാര്‍ക്കിടയില്‍ ‘ദാവൂദ് മണി’ എന്നാണ് അറിയപ്പെടുന്നത്. ശബരിമലയിലെ പുരാതന സ്വര്‍ണ്ണ ഉരുപ്പടികള്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ച് ഡി. മണിക്ക് വിറ്റുവെന്ന് ഒരു പ്രവാസി വ്യവസായി എസ്.ഐ.ടിക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മണിയിലേക്ക് നീണ്ടത്.

ദിണ്ഡിഗലിലെ മണിയുടെ വീട്ടില്‍ അമൂല്യവസ്തുക്കള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടതായും ഈ ഇടപാടിന് താന്‍ സാക്ഷിയാണെന്നും വ്യവസായി വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്ത് വിമാനത്തിലെത്തിയ മണി, ഇടപാടിനുള്ള പണം ദിണ്ഡിഗലില്‍ നിന്ന് റോഡ് മാര്‍ഗ്ഗമാണ് എത്തിച്ചതെന്നും വ്യവസായിയുടെ മൊഴിയിലുണ്ട്.

ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ അന്താരാഷ്ട്ര പുരാവസ്തു മാഫിയയ്ക്ക് കൈമാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായി മാറിയത്. ശബരിമലയിലെ ചില ഉന്നത ഉദ്യോഗസ്ഥരും ഈ അവിശുദ്ധ ഇടപാടിന് സാക്ഷിയാണെന്ന ആരോപണം കേസിനെ അതീവ ഗൗരവമുള്ളതാക്കുന്നു.

ശബരിമലയില്‍ നിന്ന് കടത്തിയ സ്വര ഇപ്പോള്‍ എവിടെയാണ്? അന്താരാഷ്ട്ര തലത്തില്‍ ഈ പുരാവസ്തുക്കള്‍ ആര്‍ക്കെല്ലാമാണ് കൈമാറിയത്? എന്നെല്ലാം എസ്‌ഐടി വിശദമായി ചോദിച്ചറിയും. ചോദ്യം ചെയ്യലിന് ശേഷം മണിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തിലും എസ്.ഐ.ടി തീരുമാനമെടുക്കും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.