പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യദ്രോഹികളാണെന്ന പരാർശവുമായി രാഹുല്‍ ഗാന്ധി. മോദിയും അമിത് ഷായും ആര്.എസ്.എസും രാജ്യദ്രോഹികളാണെന്ന് ആരോപിച്ച രാഹുൽ, ഇവർ ദിനവും ഭരണഘടനയെ ആക്രമിക്കുകയും ഇന്ത്യയെ ഏതാനും വ്യവസായികൾക്ക് വില്‍ക്കുകയുമാണ് ചെയ്യുന്നതെന്നാണ് പറഞ്ഞത്. റായ്ബറേലിയില്‍ പ്രാദേശിക വിപ്ലവകാരിയായ വീര പാസി അനുസ്മരണ ‘ബഹുജന്‍ സ്വാഭിമാന്‍ സഭ’യില്‍ സംസാരിക്കവേയായിരുന്നു രാഹുലിന്റെ പരാമർശം.
‘ആര്.എസ്.എസുകാർ നിങ്ങളുടെ വീടുകളില്‍ വന്ന് നരേന്ദ്ര മോദിയെയും അമിത് ഷായെയും കുറിച്ച് സംസാരിക്കുമ്പോള്‍, അവരുടെ സംഘടനയും, നേതാക്കളായ മോദിയും ഷായും രാജ്യദ്രോഹികളാണെന്ന് നിങ്ങള്‍ അവരോട് പറയണം. അവര്‍ നമ്മുടെ രാജ്യം വില്‍ക്കാനാണ് ശ്രമിക്കുന്നത് . നമ്മുടെ ഭരണഘടനയെയും അംബേദ്കറെയും മഹാത്മാഗാന്ധിയെയും അവർ ആക്രമിച്ചു’; രാഹുല്‍ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി ദുര്‍ബലപ്പെടുത്തി, ജാതി സെന്‍സസ് നടത്താതെ, തെരഞ്ഞെടുത്ത വ്യവസായികള്‍ക്കായി മാത്രം പ്രവര്‍ത്തിച്ചു കൊണ്ടും പ്രധാനമന്ത്രി 24 മണിക്കൂറും ഭരണഘടനയെ പിച്ചി ചീന്തുന്നു. ഇന്ത്യയുടെ മുഴുവന്‍ സമ്പത്തും മോദി ജനങ്ങളുടെ കീശയിൽ നിന്ന് കൊള്ളയടിച്ചു. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ അദ്ദേഹം അദാനിക്കും അംബാനിക്കും കൈമാറിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഒരു വലിയ സാമ്പത്തിക കൊടുങ്കാറ്റ് വരുന്നുണ്ട്. അപ്പോൾ നോട്ട്നിരോധന കാലത്തും കോവിഡ് മഹാമാരിയുടെ സമയത്തും ചെയ്തതുപോലെ, ജനങ്ങൾക്ക് മുന്നിൽ കരഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കും. ഇത് തന്റെ തെറ്റല്ലെന്ന് വീണ്ടും പറയുകയും ചെയ്യും. എന്നാൽ തെറ്റ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ആർഎസ്എസിന്റെയുമാണ്. സാമ്പത്തിക കാര്യങ്ങളിലും വിദേശ സന്ദർശനങ്ങളിലും പ്രധാനമന്ത്രി കാട്ടുന്നത് ഇരട്ടത്താപ്പാണെന്നും രാഹുൽ കുറ്റപ്പെടുത്തി. സ്വർണം വാങ്ങരുതെന്നും വിദേശയാത്ര ഒഴിവാക്കാനും ആവശ്യപ്പെടുന്നു. എന്നാൽ മോദി വിദേശത്തേക്ക് പറക്കുകയാണെന്നും രാഹുൽ പരിഹസിച്ചു.


ഇന്‍സ്റ്റഗ്രാം യൂസേഴ്സിന് വന്‍ പണി! വ്യക്തിവിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈകളില്‍; നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ?
ജീവനക്കാരെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തി സര്‍ക്കാര്‍; പ്രതിവാര അഞ്ചുദിന ജോലിയില്‍ തീരുമാനമായില്ല; അവധി വെട്ടിക്കുറയ്ക്കലില്‍ ഇടഞ്ഞ് സംഘടനകള്‍; മന്ത്രിസഭാ യോഗം ഫയല്‍ മാറ്റി; പ്രഖ്യാപനം തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമോ?





