അബുദാബിയിലെ ആണവ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം

അബുദാബിയിലെ ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് അൽ ദഫ്രയിലെ ബറാക്ക നിലയത്തിന്റെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിന് തീപിടിച്ചു . ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം . സുരക്ഷാ സേനയും അഗ്നിശമന വിഭാഗവും ഉടനടി സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ആണവ വികിരണ ഭീഷണി ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.

ആണവ നിലയത്തിന്‍റെ സുരക്ഷയെയോ പ്രവർത്തനത്തെയോ തീപിടുത്തം ബാധിച്ചിട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (FANR) അറിയിച്ചു. പ്ലാന്റിലെ എല്ലാ അവശ്യ സംവിധാനങ്ങളും പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും എല്ലാ യൂണിറ്റുകളും തടസ്സങ്ങളില്ലാതെ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എഫ്എഎന്‍ആര്‍ പറഞ്ഞു. നിലയത്തിന്‍റെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.