തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്. ഇതിന് മുന്നോടിയായി അദ്ദേഹം രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മന്ത്രിമാരുടെ അന്തിമ പട്ടിക കൈമാറിയിരുന്നു.
കോൺഗ്രസ് പാർട്ടിയിൽ നിന്ന് രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.പി. അനിൽ കുമാർ, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദിഖ്, കെ.എ. തുളസി എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. രണ്ടര വർഷത്തെ കാലാവധിക്ക് ശേഷം ഐ.സി. ബാലകൃഷ്ണനും മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് അറിയുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ നിയമസഭാ സ്പീക്കറായും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായും ചുമതലയേൽക്കും.
യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് മന്ത്രിമാരാകുന്നത്. കോഴിക്കോട് ജില്ലയ്ക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി രണ്ടര വർഷത്തിന് ശേഷം പാറക്കൽ അബ്ദുള്ളയും മന്ത്രിസഭയിലെത്തും. കേരള കോൺഗ്രസിൽ നിന്ന് മോൻസ് ജോസഫും, ആർ.എസ്.പിയിൽ നിന്ന് ഷിബു ബേബി ജോണും, സി.എം.പിയിൽ നിന്ന് സി.പി. ജോണും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
വ്ലാത്താങ്കര കൊലപാതകം: വിഷ്ണുനാഥിന്റെ ഫോണ് രേഖകള് പരിശോധിക്കുന്നു; ആസൂത്രിതമെന്ന് സംശയം, ആയുധം കണ്ടെടുത്തു
കേരള കോൺഗ്രസിലെ അപു ജോസഫ് ചീഫ് വിപ്പ് സ്ഥാനം അലങ്കരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അതേസമയം, കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെ.ഡി.പിയിലെ ഏക എം.എ.ൽ.എയായ മാണി സി. കാപ്പനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിട്ടെടുക്കാൻ മുന്നണിയിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്.


ആദ്യം മടിച്ചുനിന്നു, പിന്നെ കൂട്ടുകാരെ തിരഞ്ഞെത്തി; പതങ്കയത്ത് കൗമാരക്കാരന് ദാരുണാന്ത്യം




