വിതുര പഞ്ചായത്ത് ഫണ്ട് തട്ടിപ്പ്: മുൻ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർക്ക് 45 വർഷം കഠിനതടവ്

തിരുവനന്തപുരം: തിരുവനന്തപുരം വിതുര ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കേണ്ട വിവിധ പദ്ധതികളുടെ നിർവ്വഹണത്തിനായി  സർക്കാരിൽ നിന്നും അനുവദിച്ച തുക സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ച വിതുര പഞ്ചായത്തിലെ മുൻ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ എസ് ജി ദിനു വിനെ 45 വർഷത്തെ കഠിന തടവ്. 6,35,000രൂപ പിഴ കൊടുക്കുന്നതിനും വിധിയുണ്ട്.
തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എ മനോജ്‌ ആണ് ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം നെട്ടയം  സ്വദേശിയാണ് ദിനു. തിരുവനന്തപുരം അമ്പൂരി ഗ്രാമപഞ്ചായത്തിൽ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസറായിരിക്കെ നടത്തിയ സാമ്പത്തിക തിരിമറിയിൽ  വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 ൽ രജിസ്റ്റർ ചെയ്ത മറ്റൊരുകേസിൽ ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്.
 2012 – 2015 കാലഘട്ടത്തിൽ ദിനു എക്സ്റ്റെൻഷൻ ഓഫീസറായിരിക്കെ വിതുര ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കേണ്ട വിവിധ പദ്ധതികൾക്കായി അനുവദിക്കപ്പെട്ട തുകയിൽ നിന്നും 13,80,000 രൂപ തട്ടിച്ചെടുത്തെന്നായിരുന്നു കേസ്. വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1ലായിരുന്നു അന്വേഷണം.
വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 ലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന ബി. ഉദയകുമാർ, പോലീസ് ഇൻസ്പെക്ടർമാരായ ബി. അനിൽകുമാർ, എസ്. അനിൽകുമാർ, എച്ച്. അനിൽകുമാർ,  വി.എസ്. റിജു എന്നിവർ അന്വേഷണം നടത്തിയ കേസിൽ പോലീസ് സൂപ്രണ്ട്  കെ.ഇ. ബൈജു ആണ് കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.