സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ വർഷം 99.07% പേരാണ് തുടർ വിദ്യാഭ്യാസത്തിനു യോഗ്യത നേടിയത്. നിലവിൽ വിദ്യാഭ്യാസ മന്ത്രി ഇല്ലാത്തതു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഫലങ്ങൾ പ്രഖ്യാപിച്ചത്. 30514 വിദ്യാര്‍ത്ഥികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായത് . 4,14,290 വിദ്യാര്‍ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയിരുന്നത്. ഇതിൽ 4,10,456 വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
വൈകീട്ട് 3.30 മുതല്‍ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാൻ സാധിക്കും . യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് ഈ മാസം അവസാനം സേ പരീക്ഷ എഴുതാനുള്ള അവസരമുണ്ട് . ജൂണ്‍ ആദ്യവാരത്തില്‍ തന്നെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനാണ് നീക്കം. കഴിഞ്ഞവര്‍ഷം 99.5 ശതമാനമായിരുന്നു വിജയം.
എസ്എസ്എൽസി ഫലം അറിയാനുള്ള വെബ്സൈറ്റുകൾ
സിപിഎം ഫ്ളാറ്റിലേക്ക് പിണറായി ഇല്ല; പുതിയ താവളം ബേക്കറി ജങ്ഷനിലെ വാടകവീട്; വീട് എടുത്തത് മരുമകന് റിയാസ്; പിണറായി പ്രതിപക്ഷ നേതാവാകില്ലേ?
- https://kbpe.kerala.gov.in/
- https://results.digilocker.gov.in/
- https://sslcexam.kerala.gov.in/
- https://thslcexam.kerala.gov.in/thslc/
- https://sslchiexam.kerala.gov.in/
- https://thslchiexam.kerala.gov.in/
- https://ahslcexam.kerala.gov.in/
- https://results.kite.kerala.gov.in
- results.kerala.gov.in
- examresults.kerala.gov.in
- https://pareekshabhavan.kerala.gov.in
- results.digilocker.kerala.gov.in
എസ്എസ്എൽസി ഫലം അറിയാൻ മൊബൈൽ ആപ്പുകൾ
- PRD LIVE
- SAPHALAM 2025
വാട്സ്ആപ്പ് വഴിയും എസ്എസ്എൽസി ഫലം അറിയാം
സംസ്ഥാന ഐ.ടി മിഷൻ്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും ഫലമറിയാൻ സാധിക്കും . ഈ നമ്പറിൽ ‘RESULT’ എന്ന് മെസേജ് അയച്ച ശേഷം രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ ഫലം പി.ഡി.എഫ് രൂപത്തിൽ ഫലം ലഭിക്കും.


പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട് ഹോട്ടൽ ഉടമയ്ക്ക് ക്രൂരമർദ്ദനം, കട അടിച്ചുതകർത്തു! അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതെ യുവാവ്





