തിരുവനന്തപുരം: കെഎസ്ആർടിസി യിൽ ജൻഡർ ടിക്കറ്റുകൾ കൊടുത്തു തുടങ്ങി. സ്ത്രീകൾക്ക് നൽകുന്ന ടിക്കറ്റിൽ ‘ഫീമേയിൽ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര കോൺഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ് പ്രഖ്യാപിച്ചിരുന്നു. ‘ ഇന്ദിരാ ഗ്യാരണ്ടി’എന്ന പേരിലായിരുന്നു ഈ വാഗ്ദാനം. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബസുകളിൽ ഒരുദിവസം എത്ര സ്ത്രീകൾ യാത്ര ചെയ്യുന്നു എന്ന കണക്കെടുക്കുന്നതിന് വേണ്ടിയാണ് ജൻഡർ ടിക്കറ്റുകൾ ഇന്നുമുതൽ ഏർപ്പെടുത്തിയിട്ടുള്ളത്.
പരീക്ഷണാർത്ഥം അടുത്ത 15 ദിവസത്തെ കണക്കുകൾ പരിശോധിക്കാനാണ് കെ എസ് ആർ ടി സി അധികൃതരുടെ തീരുമാനം.
സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന പ്രഖ്യാപനത്തിൽ നിന്നും പിന്നോട്ട് പോകാൻ യു ഡി എഫിന് കഴിയില്ല. എന്നാൽ എല്ലാവിഭാഗം സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിക്കുന്നതിനോട് ആർക്കും യോജിപ്പുമില്ല. ഏതെങ്കിലും തരത്തിലുള്ള മാനദണ്ഡം നിശ്ചയിച്ച് സൗജന്യ യാത്ര വാഗ്ദാനം നടപ്പിലാക്കാനായിരിക്കും പുതിയ സർക്കാർ ശ്രമിക്കുക. പ്രായം,സാമ്പത്തികം എന്നിവയി ലേതെങ്കിലും അടിസ്ഥാനമാക്കി മാനദണ്ഡം നിശ്ചയിക്കണമെന്നായിരിക്കും കെഎസ്ആർടിസി ഉന്നതരുടെ ശിപാർശ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
കേന്ദ്ര ഭരണത്തിന്റെ മേന്മകൾ ഉയർത്തിക്കാട്ടി ബിജെപിയുടെ പ്രചരണം; ചുക്കാൻ പിടിക്കാൻ കേന്ദ്ര സമിതി
കേന്ദ്ര ഭരണത്തിന്റെ മേന്മകൾ ഉയർത്തിക്കാട്ടി ബിജെപിയുടെ പ്രചരണം; ചുക്കാൻ പിടിക്കാൻ കേന്ദ്ര സമിതി







