തമിഴ് രാഷ്ട്രീയത്തിൽ വിജയ് തരംഗം; കന്നിയങ്കത്തിൽ വമ്പൻ മുന്നേറ്റവുമായി തമിഴക വെട്രി കഴകം; ഡിഎംകെ കോട്ടകളിൽ വിള്ളൽ

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ കീഴടക്കിയ ‘ദളപതി’ വിജയ് ഇനി തമിഴ് രാഷ്ട്രീയത്തിലെ പുതിയ കരുത്തൻ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ, എംജിആറിനും ജയലളിതയ്ക്കും ശേഷം വെള്ളിത്തിരയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി കന്നിയങ്കത്തിൽ തന്നെ അത്ഭുതം സൃഷ്ടിക്കുകയാണ് വിജയ്. തമിഴക വെട്രി കഴകം  തമിഴ് മണ്ണിൽ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.

 വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം മുതൽ വോട്ടെണ്ണൽ വരെ നിരവധി പ്രതിസന്ധികളാണ് താരം നേരിട്ടത്. കരൂർ ദുരന്തം ഉൾപ്പെടെയുള്ള സംഭവങ്ങൾ വിജയ്‌യുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് കരുതിയവർക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ഫലങ്ങൾ.ജനങ്ങളെ സ്വാധീനിക്കുമെന്ന് ആരോപിച്ച് വിജയ്‌യുടെ ‘ജനനായകൻ’ എന്ന ചിത്രം റിലീസ് ചെയ്യുന്നത് തടഞ്ഞത് വലിയ തിരിച്ചടിയാകുമെന്ന് കരുതിയിരുന്നു. എന്നാൽ സിനിമയല്ല, തന്റെ രാഷ്ട്രീയ നിലപാടുകളാണ് ജനങ്ങൾ സ്വീകരിച്ചതെന്ന് വിജയ് തെളിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തിഹത്യയും വിവാഹേതര ബന്ധം ആരോപിച്ചുള്ള പ്രചാരണങ്ങളും വിജയ്‌ക്കെതിരെ ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും ദളപതിയുടെ പടയോട്ടത്തെ ബാധിച്ചില്ല.വർഷങ്ങളായി തമിഴ് മണ്ണ് ഭരിക്കുന്ന ഡിഎംകെയുടെ ആധിപത്യത്തിനാണ് വിജയ് വെല്ലുവിളിയുയർത്തുന്നത്. വിജയ് മത്സരിച്ച തിരുച്ചിറപ്പള്ളിയിലും പെരമ്പൂരിലും വൻ മുന്നേറ്റമാണ് ടിവികെ നടത്തുന്നത്. പല പ്രമുഖ സിനിമാ താരങ്ങളും രാഷ്ട്രീയത്തിലിറങ്ങി പരാജയപ്പെട്ട ഇടത്താണ് വിജയ് തന്റെ രാഷ്ട്രീയ കരുത്ത് തെളിയിച്ചിരിക്കുന്നത്.ത

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.