ബംഗാൾ: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അതീവ നിർണ്ണായകമായ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 142 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചു, വൈകിട്ട് ആറ് മണി വരെയാണ് വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സമയം. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്.
ചലച്ചിത്ര മേളയിൽ നിയമക്കുരുക്ക്: കേന്ദ്രാനുമതിയില്ലാത്ത ചിത്രങ്ങളും പ്രദർശിപ്പിക്കാൻ സർക്കാർ
രാഷ്ട്രീയ കേരളവും ദേശീയ രാഷ്ട്രീയവും ഒരുപോലെ ഉറ്റുനോക്കുന്ന പോരാട്ടമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്. പ്രത്യേകിച്ച് മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്ന ഭവാനിപൂർ മണ്ഡലത്തിലെ വോട്ടെടുപ്പ് ഈ ഘട്ടത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. കൊൽക്കത്ത അടക്കമുള്ള മേഖലകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ തൃണമൂൽ കോൺഗ്രസിനായിരുന്നു വ്യക്തമായ ആധിപത്യം. കഴിഞ്ഞ തവണ ഈ 142 സീറ്റുകളിൽ 123 ഇടത്തും ടിഎംസി വലിയ വിജയം നേടിയിരുന്നു. എന്നാൽ ഇത്തവണ ബിജെപിയുടെ ശക്തമായ മുന്നേറ്റം തടയാൻ തൃണമൂലിന് സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അക്രമസാധ്യതകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലുടനീളം അതീവ ജാഗ്രതയാണ് പുലർത്തുന്നത്. സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. സിആർപിഎഫ് ഉൾപ്പെടെയുള്ള കേന്ദ്ര സേനയെയും സംസ്ഥാന പോലീസിനെയും വിപുലമായി വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രശ്നബാധിത മേഖലകളിൽ രാത്രികാല റൂട്ട് മാർച്ചുകൾ നടത്തിയിരുന്നു. ഇതിന് പുറമെ എൻഐഎയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ പരിശോധനകൾ തുടരുകയാണ്.
152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്ന ഒന്നാം ഘട്ടത്തിൽ 93.19 ശതമാനം എന്ന രാജ്യത്തെ തന്നെ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. വോട്ടർമാരുടെ ഈ വലിയ പങ്കാളിത്തം രണ്ടാം ഘട്ടത്തിലും തുടരുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രതീക്ഷ. ഉയർന്ന പോളിംഗ് നില ആർക്ക് ഗുണകരമാകുമെന്ന ചർച്ചകളിലാണ് രാഷ്ട്രീയ നിരീക്ഷകർ. വോട്ടെടുപ്പ് സുഗമമായി പൂർത്തിയാക്കാൻ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.


ബംഗാളിൽ ബിജെപി യുഗം; സുവേന്ദു അധികാരി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും





