തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് രൂക്ഷമായതോടെ പാമ്പ് കടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ പിഞ്ചു കുട്ടികളടക്കം നിരവധി പേര്‍ക്കാണ് പാമ്പ് കടിയേറ്റത്. ചൂട് സഹിക്കാനാവാതെ പാമ്പുകള്‍ മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നതാണ് അപകടങ്ങള്‍ കൂടാന്‍ കാരണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും ജനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാസര്‍കോട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലര വയസ്സുകാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കുട്ടി പെട്ടെന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് പാമ്പ് കടിയേറ്റ വിവരം വീട്ടുകാര്‍ അറിഞ്ഞത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് പൂനൂരില്‍ പുലര്‍ച്ചെ ഉറക്കത്തിനിടെയാണ് 22-കാരനായ മുഹമ്മദ് അന്‍സാറിന് പാമ്പ് കടിയേറ്റത്. കിടക്കയില്‍ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റ കാര്യം തിരിച്ചറിഞ്ഞത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം കിളിമാനൂരില്‍ വീടിന് പുറത്തിറങ്ങിയ തൂളിക്കുഴി സ്വദേശി സരിതയ്ക്കാണ് പാമ്പ് കടിയേറ്റത്. ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മാത്രം കോഴിക്കോട്, കോട്ടയം, വയനാട്, കായംകുളം എന്നിവിടങ്ങളിലായി അഞ്ച് പേര്‍ക്കാണ് പാമ്പ് കടിയേറ്റത്. കാലാവസ്ഥാ വ്യതിയാനവും കടുത്ത ചൂടും പാമ്പുകളെ അവയുടെ ആവാസവ്യവസ്ഥയില്‍ നിന്ന് പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നല്കി.
‘കടുത്ത ചൂട് സഹിക്കാന്‍ കഴിയാതെ പാമ്പുകളും കുഞ്ഞുങ്ങളും മാളങ്ങള്‍ വിട്ട് പുറത്തിറങ്ങാന്‍ സാധ്യത കൂടുതലാണ്. വീടുകള്‍ക്ക് സമീപമുള്ള മാളങ്ങള്‍, വിള്ളലുകള്‍, കുറ്റിക്കാടുകള്‍ എന്നിവിടങ്ങളിലേക്ക് ഇവ എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടും. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം.’ – മുഖ്യമന്ത്രി പറഞ്ഞു.
പാമ്പ് കടിയേറ്റാല്‍ എന്തുചെയ്യണം? (ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം)
പാമ്പ് കടിയേറ്റാല്‍ പരിഭ്രാന്തരാകാതെ എത്രയും വേഗം ശാസ്ത്രീയ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു.
108 ആംബുലന്‍സിനെ വിളിക്കുക: പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108 ആംബുലന്‍സുമായി ബന്ധപ്പെടുക. ജീവനക്കാര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്കാന് വൈദഗ്ധ്യമുണ്ട്.
ആന്റിവെനം ലഭ്യത: ഏത് ആശുപത്രിയിലാണ് ആന്റിവെനം (പാമ്പിന് വിഷത്തിന് എതിരെയുള്ള മരുന്ന്) ലഭ്യമാകുക എന്ന കൃത്യമായ വിവരം 108 ജീവനക്കാരുടെ പക്കലുണ്ട്. ഇത് ചികിത്സാ കാലതാമസം ഒഴിവാക്കാന്‍ സഹായിക്കും.
അന്ധവിശ്വാസങ്ങള്‍ ഒഴിവാക്കുക: മന്ത്രവാദത്തിനോ നാട്ടുവൈദ്യത്തിനോ സമയം കളയാതെ രോഗിയെ ആധുനിക ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കുക.
മുന്‍കരുതലുകള്‍ ശ്രദ്ധിക്കുക
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
വിറകുകൂനകള്, കരിയിലകള്‍ എന്നിവ നീക്കം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.
രാത്രിയില്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ടോര്‍ച്ച് ഉപയോഗിക്കുക.
ജനലുകളും വാതിലുകളും കൃത്യമായി അടയ്ക്കുക.
വീടിന്റെ തറയിലോ ഭിത്തിയിലോ ഉള്ള വിള്ളലുകള്‍ അടയ്ക്കുക.
സംസ്ഥാനത്തെ എല്ലാ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ടെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സിറ്റിംഗ് എം.പിമാരെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന; നേമത്ത് ശശി തരൂര്‍, ധര്‍മ്മടത്ത് മുഖ്യമന്ത്രിയെ നേരിടാന്‍ ഷാഫി; ചിറയിന്‍കീഴില്‍ കൊടിക്കുന്നില്‍; കോന്നിയില്‍ അടൂര്‍ പ്രകാശ്; കണ്ണൂരില്‍ കെ സുധാകരനും കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുപിടിക്കാന്‍ വമ്പന്‍ സ്രാവുകള്‍; കോണ്‍ഗ്രസിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ; ചര്‍ച്ചകള്‍ക്ക് എഐസിസി തയ്യാറാക്കിയ പട്ടികയുടെ പൂര്‍ണ്ണ രൂപം





