തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യന്‍ കനല്‍ ചൊരിയുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. താപനില ശരാശരിയില്‍ നിന്നും നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്നതിനാല്‍ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കന്‍ കേരളത്തില്‍ പുനലൂരും വടക്ക് പാലക്കാടുമാണ് ചൂടിന്റെ കാഠിന്യത്തില്‍ വെന്തുരുകുന്നത്.
ആനകേരളവും പൂരപ്രേമികളും തൃശൂരിലേക്ക് ഒഴുകുമ്പോഴും പൂരനഗരിയെ കനത്ത ചൂട് വലയ്ക്കുകയാണ്. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് പൂരത്തിനെത്തുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കുട ചൂടാതെ വെയിലത്തിറങ്ങരുതെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തൃശൂരില്‍ താപനില ഇന്ന് 38 ഡിഗ്രി വരെ എത്തിയേക്കാം.
പാലക്കാട് ജില്ലയില്‍ ചൂട് 40 ഡിഗ്രി തൊടുമെന്നാണ് പ്രവചനം. പുനലൂരില്‍ ശരാശരി താപനിലയേക്കാള്‍ 5 ഡിഗ്രി വരെ ചൂട് വര്‍ദ്ധിച്ച് 38 ഡിഗ്രിയിലെത്തും. കൊല്ലം (39ത്ഥഇ), പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 38 ഡിഗ്രി എന്നിങ്ങനെയാണ് ഇന്നത്തെ താപനില ക്രമമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കനത്ത ചൂടില്‍ വലയുന്ന മലയാളിക്ക് ആശ്വാസമായി വരുംദിവസങ്ങളില്‍ മഴയെത്തുമെന്നാണ് പുതിയ പ്രവചനം. തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ വേനല്‍മഴ സജീവമാകും. നേരത്തെ ബുധനാഴ്ചയായിരുന്നു മഴ പ്രതീക്ഷിച്ചിരുന്നതെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തിങ്കളാഴ്ച മുതല്‍ തന്നെ ആശ്വാസമെത്തും. എന്നാല്‍ ഏപ്രില്‍ 29 ബുധനാഴ്ചയോടെ മഴ കനക്കുമെന്നാണ് സൂചന.
പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയര്‍ന്ന താപനില നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതത്തിനെതിരെ ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ





