ഇസ്ലാമാബാദ്: മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താന്‍ ലക്ഷ്യമിട്ടുള്ള നിര്‍ണ്ണായക നയതന്ത്ര നീക്കങ്ങള്‍ക്ക് പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദ് വേദിയാകുന്നു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പാകിസ്താനിലെത്തിയതോടെ മേഖലയില്‍ സമാധാനത്തിനായുള്ള രണ്ടാം വട്ട ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയിരിക്കുകയാണ്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫും ജാറെഡ് കുഷ്നറും ഞായറാഴ്ച ഇസ്ലാമാബാദിലെത്തും. ഇറാന്‍ പ്രതിനിധികളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ഇരുവരും പാകിസ്താനിലേക്ക് തിരിക്കുന്നത്.
അതേസമയം, യുഎസ് പ്രതിനിധികളുമായി ചര്‍ച്ചയില്ലെന്ന നിലപാടിലാണ് ഇറാന്‍ ഇപ്പോഴുമുള്ളത്. പാകിസ്താനിലെ ഉന്നത ഉദ്യോഗസ്ഥരുമായി മാത്രമാണ് അരാഖ്ചി കൂടിക്കാഴ്ച നടത്തുകയെന്നും യുഎസുമായുള്ള ചര്‍ച്ചകള്‍ അജണ്ടയിലില്ലെന്നും ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഖാഈ വ്യക്തമാക്കി.
ഇറാന്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാകിസ്താനെ അറിയിക്കുമെന്നും സന്ദേശങ്ങള്‍ കൈമാറാന്‍ പാകിസ്താനെയാണ് ഇറാന്‍ ഉപയോഗിക്കുന്നതെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് ഇറാന്‍ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.
എന്നാല്‍ നിലവില്‍ ഇറാന്‍ ഭരണകൂടത്തിന്റെ ചുമതലയുള്ളവരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇറാന്‍ ചില വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ മുന്നോട്ടുവെച്ച ഓഫറുകള്‍ എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് ട്രംപ് പറയുന്നത്. എങ്കിലും നയതന്ത്ര തലത്തിലുള്ള ഈ ഇടപെടലുകള്‍ മധ്യേഷ്യയിലെ സംഘര്‍ഷാവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
രണ്ടാം വട്ട യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന പാകിസ്താനില്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇസ്ലാമാബാദിലുടനീളം കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം അടച്ചു.
നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ കണക്കിലെടുത്ത് പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തലസ്ഥാന നഗരി ഏതാണ്ട് പൂര്‍ണ്ണമായും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. വിദേശ പ്രതിനിധികളുടെ സന്ദര്‍ശനം പ്രമാണിച്ച് വിപുലമായ ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്.
സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നേരത്തെയും സമാനമായ നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കുഷ്നറെയും വിറ്റ്കോഫിനെയും പോലെ ട്രംപിന്റെ വിശ്വസ്തരായ ദൂതന്മാര്‍ തന്നെ നേരിട്ട് രംഗത്തിറങ്ങുന്നത് ചര്‍ച്ചകളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ഗസ്സയിലെയും ലബനനിലെയും യുദ്ധസാഹചര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. ചര്‍ച്ചകള്‍ വിജയിച്ചാല്‍ മേഖലയിലെ സൈനിക നടപടികള്‍ക്ക് അറുതി വരുത്താനുള്ള നിര്‍ണ്ണായക ചുവടുവെപ്പായി ഇത് മാറും. ലോകം മുഴുവന്‍ ഇപ്പോള്‍ ഇസ്ലാമാബാദിലേക്ക് ഉറ്റുനോക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ക്യൂബയെ ശ്വാസംമുട്ടിച്ച് ട്രംപ്; എണ്ണ ഉപരോധവും റൗള്‍ കാസ്ട്രോയ്ക്കെതിരെയുള്ള കൊലക്കുറ്റവും ഭരണമാറ്റം ലക്ഷ്യമിട്ടോ?





