തിരുവനന്തപുരത്ത് ഷോറൂം ജീവനക്കാരന്റെ ആത്മഹത്യ: പ്രണയനൈരാശ്യമെന്ന് സംശയം; പോലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ജോലിചെയ്യുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം
പട്ടത്തെ മാക്സ് വസ്ത്രവിൽപ്പന ശാലയിലെ ജീവനക്കാരനായ  വട്ടപ്പാറ സ്വദേശി മഹേഷ്‌ മോഹനാണ് ആത്മഹത്യ ചെയ്തത്.  ഇന്നലെ രാത്രിയിലായിരുന്നു സംഭവം.കടയടച്ചശേഷം സുഹൃത്തുക്കളോട് സംസാരിച്ചു നിന്ന മഹേഷ്‌ മോഹൻ മുകളിൽകയറിയ ശേഷം  താഴോട്ട് ചാടുകയായിരുന്നു.
ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. ഇയാൾക്ക് ഒരു പ്രണയം ഉണ്ടായിരുന്നതായും അതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും  സംശയിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.