മുംബൈ: ബിഗ് ബോസ് മറാത്തി സീസൺ 6-ലെ മുൻ മത്സരാർത്ഥിയും നടിയുമായ സോണാലി റാവത്താണ് ഷോയുടെ അണിയറപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ സൗകര്യങ്ങൾ ഒട്ടും തൃപ്തികരമല്ലെന്നും കടുത്ത ശുചിത്വമില്ലായ്മയാണ് അവിടെ അനുഭവപ്പെടുന്നതെന്നും നടി ആരോപിക്കുന്നു.
തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് സോണാലി ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്. വീട്ടിലെ അന്തരീക്ഷത്തെക്കുറിച്ച് നടി ഉന്നയിച്ച പ്രധാന ആരോപണങ്ങൾ ഇവയാണ്:ബിഗ് ബോസ് വീട്ടിലെ അടുക്കളയിൽ എലികൾ ഓടിനടക്കുന്നത് സാധാരണമാണെന്നും ഭക്ഷണസാധനങ്ങൾ അവ കരണ്ടുതിന്നുന്ന അവസ്ഥയിലായിരുന്നുവെന്നും സോണാലി പറയുന്നു. തങ്ങൾക്ക് ലഭിച്ച ഭക്ഷണത്തിൽ നിന്ന് പാറ്റകളെ ലഭിച്ച സാഹചര്യമുണ്ടായിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തുന്നു. വീട്ടിലെ ശുചിത്വമില്ലാത്ത സാഹചര്യം കാരണം തനിക്ക് ‘സ്കാബീസ്’ (Scabies) എന്ന ചർമ്മരോഗം ബാധിച്ചുവെന്നും സോണാലി ആരോപിക്കുന്നു.
തന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ തടിപ്പുകളും പാടുകളും വ്യക്തമാക്കുന്ന ക്ലോസപ്പ് ദൃശ്യങ്ങൾ വീഡിയോയിൽ നടി കാണിക്കുന്നുണ്ട്. റിയാലിറ്റി ഷോ എന്ന നിലയിൽ മത്സരാർത്ഥികളുടെ ആരോഗ്യത്തിനും ശുചിത്വത്തിനും അണിയറപ്രവർത്തകർ നൽകേണ്ട പരിഗണന ലഭിച്ചില്ലെന്നതാണ് നടിയുടെ പ്രധാന പരാതി.ഇത്രയും വലിയൊരു ഷോ നടക്കുന്ന വീടിനുള്ളിൽ ഇത്തരം സാഹചര്യം നിലനിൽക്കുന്നത് പ്രേക്ഷകർക്കിടയിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ആരോപണങ്ങളിൽ അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘വാഴ 2’ സിനിമയ്ക്കെതിരെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ; വിവാദ രംഗങ്ങൾ നീക്കിയില്ലെങ്കിൽ നിയമനടപടി


നടിയും നര്‍ത്തകിയുമായ ആര്യ പാര്‍വതി വിവാഹിതയായി | Arya Parvathy





