തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് കനത്ത പോളിംഗ്. മൂന്ന് മണി വരെയുള്ള കണക്കുകൾ പ്രകാരം 62.71 ശതമാനം വോട്ടുകൾ രേഖപ്പെടുത്തിക്കഴിഞ്ഞു. ഉയർന്ന പോളിംഗ് ശതമാനം എൽഡിഎഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. എൽഡിഎഫിന്റെ ബഹുഭൂരിപക്ഷം വോട്ടുകളും ഉച്ചയ്ക്ക് മുൻപ് തന്നെ പോൾ ചെയ്യപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
പയ്യന്നൂരിലെ കള്ളവോട്ട് ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. കാലാകാലങ്ങളായി യുഡിഎഫ് ഉന്നയിക്കുന്ന സ്ഥിരം പല്ലവിയാണിതെന്നും ഇത്തവണ വി. കുഞ്ഞികൃഷ്ണൻ അത് ഏറ്റെടുത്തുവെന്നേയുള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു.നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതൽ തന്നെ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ച 30,495 ബൂത്തുകളിലും വോട്ടെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, നടൻ മോഹൻലാൽ തുടങ്ങിയവർ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു. 2.71 കോടി വോട്ടർമാരാണ് 883 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കുന്നത്. 23 ദിവസത്തെ തീപാറുന്ന പ്രചാരണത്തിന് ശേഷമുള്ള ജനവിധിയായതിനാൽ രാഷ്ട്രീയ കേരളം അതീവ ആകാംക്ഷയിലാണ്.
വൈകിട്ട് ആറുമണിയോടെ വോട്ടെടുപ്പ് അവസാനിക്കും. പലയിടങ്ങളിലും ഇപ്പോഴും വോട്ടർമാരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഈ നില തുടർന്നാൽ സംസ്ഥാനത്തെ പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാൾ ഉയരുമെന്നാണ് വിലയിരുത്തൽ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ദേശീയപാത ഉപരോധിച്ച കേസില്‍ വടകര എം.പി ഷാഫി പറമ്പിലിന് കോടതി ശിക്ഷ ! ഷാഫിക്ക് ആയിരം! സരിന് അഞ്ഞൂറ്
ദേശീയപാത ഉപരോധിച്ച കേസില്‍ വടകര എം.പി ഷാഫി പറമ്പിലിന് കോടതി ശിക്ഷ ! ഷാഫിക്ക് ആയിരം! സരിന് അഞ്ഞൂറ്







