സുധാകരനെ ചതിച്ച സണ്ണി ജോസഫിനെ തോൽപ്പിക്കും; ആഞ്ഞടിച്ച് മുൻ കോൺഗ്രസ് നേതാവ് കെ.ആർ. അബ്ദുൾ ഖാദർ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതിന് തൊട്ടുപിന്നാലെ കണ്ണൂർ കോൺഗ്രസിൽ അന്ത്യശാസനവുമായി കെ. സുധാകരന്റെ മുൻ വിശ്വസ്തൻ കെ.ആർ. അബ്ദുൾ ഖാദർ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സുധാകരനെ രാഷ്ട്രീയമായി ചതിച്ചുവെന്നും ഇതിന് പേരാവൂരിലെ വോട്ടർമാർ ബാലറ്റിലൂടെ മറുപടി നൽകുമെന്നും അബ്ദുൾ ഖാദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് കാലം മുതൽ സുധാകരനെ വെട്ടാൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായാണ് ആരോപണം. നിലവിൽ കോൺഗ്രസിന് പുറത്താണെങ്കിലും സുധാകരന്റെ അടുത്ത അനുയായിയും മൈനോറിറ്റി കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമായ അബ്ദുൾ ഖാദറിന്റെ വാക്കുകൾ യുഡിഎഫ് ക്യാമ്പിൽ വലിയ ചർച്ചയായിട്ടുണ്ട്.ആരോഗ്യപ്രശ്നങ്ങളാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് സുധാകരൻ തീരുമാനിച്ചിരുന്നു. എന്നാൽ സണ്ണി ജോസഫ് അടക്കമുള്ളവർ നിർബന്ധിച്ച് അദ്ദേഹത്തെ മത്സരിപ്പിക്കുകയായിരുന്നു.
 എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം സുധാകരനെ ലക്ഷ്യം വെച്ച് സണ്ണി ജോസഫ് ആസൂത്രണം ചെയ്തതാണ്. നിയമസഭയിൽ മത്സരിക്കാൻ അവസരം നൽകാമെന്ന് ഹൈക്കമാൻഡ് നൽകിയ ഉറപ്പ് അട്ടിമറിക്കപ്പെട്ടു. “സുധാകരനെ ചതിച്ച സണ്ണി ജോസഫിനെ വിജയിപ്പിക്കേണ്ടെന്ന് പേരാവൂരിലെ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ തീരുമാനിച്ചു കഴിഞ്ഞു. ഈ ചതിക്ക് അദ്ദേഹം വലിയ വില നൽകേണ്ടി വരും,” അബ്ദുൾ ഖാദർ പറഞ്ഞു.കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുള്ള കെ. സുധാകരന്റെ വിശ്വസ്തനായിരുന്ന ഒരാൾ തന്നെ ഇത്തരത്തിൽ രംഗത്തെത്തിയത് പേരാവൂരിലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് യുഡിഎഫ് നേതൃത്വം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.