കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി; നാല് ദിവസത്തെ ആശങ്കകള്‍ക്ക് ശേഷം ആശ്വാസ വാര്‍ത്ത

ബെംഗളൂരു: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ നാല് ദിവസത്തിന് ശേഷം കണ്ടെത്തി. തടിയൻഡമോൾ മലയുടെ താഴ്‌വാരത്തിൽ നിന്നുതന്നെയാണ് ഇന്ന് വൈകിട്ടോടെ ശരണ്യയെ തിരച്ചിൽ സംഘം കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയടക്കം ക്യാമ്പ് ചെയ്യുന്ന സ്ഥലത്തേക്ക് ശരണ്യയെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

ഏപ്രിൽ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാൻ വനംവകുപ്പിൽ നിന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു ശരണ്യയും സംഘവും യാത്ര തിരിച്ചത്. ഒൻപത് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ശരണ്യ പോയതെങ്കിലും ട്രക്കിങ്ങിനിടെ ശരണ്യയെ കാണാതാകുകയായിരുന്നു.

സാഹസിക യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ശരണ്യ കുടകിലെ ഒരു ഹോം സ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. ഒറ്റയ്ക്ക് ട്രക്കിങ് നടത്താനായിരുന്നു ശരണ്യക്ക് താൽപ്പര്യമെങ്കിലും സുരക്ഷാ കാരണങ്ങളാൽ അധികൃതർ അനുമതി നൽകിയിരുന്നില്ല. തുടർന്ന് ഹോം സ്റ്റേയിലെ മറ്റുള്ളവർക്കൊപ്പം ചേർന്നാണ് ഇവർ മലകയറാൻ പോയത്.

നാല് ദിവസം നീണ്ടുനിന്ന വിപുലമായ തിരച്ചിലിനൊടുവിൽ ശരണ്യയെ കണ്ടെത്താനായത് കുടുംബത്തിനും പോലീസിനും വലിയ ആശ്വാസമായി. ശരണ്യ എങ്ങനെയാണ് സംഘത്തിൽ നിന്ന് ഒറ്റപ്പെട്ടതെന്നും ഈ ദിവസങ്ങളിൽ എവിടെയായിരുന്നുവെന്നും പോലീസ് വിശദമായി ചോദിച്ചറിയും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.